'ബിജെപിയുടെ ശ്രദ്ധമുഴുവന്‍ അശ്ലീല വീഡിയോ നിര്‍മ്മിക്കുന്നതില്‍' | Oneindia Malayalam

2017-12-08 1

Hardik Patel Against BJP

ബിജെപി പ്രകടന പത്രിക ഇറക്കുന്നത് ഇതിനെതിരെയാണ് പരിഹാസവുമായി ഹാർദിക് പട്ടേൽ. സിഡി ഉണ്ടാക്കുന്ന തിരക്കിലായിരുന്നതിനാൽ തിരഞ്ഞെടുപ്പ് പത്രികയുണ്ടാക്കാൻ മറന്നുപോയെന്ന് അദ്ദേഹം പരിഹസിച്ചു. ഹിന്ദിയില്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത സന്ദേശത്തിലാണ് ഹര്‍ദിക് പട്ടേല്‍ കടുത്ത പരിഹാസം ഉന്നയിച്ചിരിക്കുന്നത്. നേരത്തേ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഹാര്‍ദിക് പട്ടേലുമായി സാമ്യമുള്ളയാള്‍ ഉള്‍പ്പെട്ട ലൈംഗിക സിഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം. ഇതിന് പിന്നില്‍ ബിജെപി ആണെന്നായിരുന്നു അവരുടെ ആരോപണം. പ്രകടന പത്രിക പുറത്തിറക്കാതെ ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണ് ബി.ജെ.പി എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഗുജറാത്തിന് വേണ്ടി ദര്‍ശനങ്ങളോ ആശയങ്ങളോ അവര്‍ പ്രചരിപ്പിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപി നേരത്തേ തിരഞ്ഞെടുപ്പ് ദര്‍ശന രേഖ പുറത്തിറക്കിയിരുന്നു.

Videos similaires